Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Central Information Commission

ബി​സി​സി​ഐ ആ​ർ​ടി​ഐ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്ന് കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് നി​യ​ന്ത്ര​ണ ബോ​ർ​ഡ് (ബി​സി​സി​ഐ) വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന 'പ​ബ്ലി​ക് അ​തോ​റി​റ്റി' അ​ല്ലെ​ന്ന് കേന്ദ്ര വിവരാവകാശ ക​മ്മീ​ഷ​ൻ (സി​ഐ​സി). ബി​സി​സി​ഐ വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന് കീ​ഴി​ൽ വ​രു​മെ​ന്ന ത​ങ്ങ​ളു​ടെ ത​ന്നെ 2018-ലെ ​ച​രി​ത്ര​പ്ര​ധാ​ന​മാ​യ ഉ​ത്ത​ര​വാ​ണ് തി​ങ്ക​ളാ​ഴ്ച സി​ഐ​സി തി​രു​ത്തി​യ​ത്.

ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റു​ക​ൾ​ക്കാ​യി ബി​സി​സി​ഐ ഇ​ന്ത്യ​ൻ ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തും രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തും ഏ​ത് മാ​ർ​ഗ​രേ​ഖ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 2017-ൽ ​കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന് മു​ന്നി​ൽ സ​മ​ർ​പ്പി​ച്ച ഒ​രു അ​പ്പീ​ൽ ത​ള്ളി​ക്കൊ​ണ്ടാ​ണ് സി​ഐ​സി​യു​ടെ പു​തി​യ ഉ​ത്ത​ര​വ്.

കേ​ന്ദ്ര സ​ർ​ക്കാ​ർ ബി​സി​സി​ഐ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള അ​ധി​കാ​ര​ങ്ങ​ളെ​ക്കു​റി​ച്ചും അ​പേ​ക്ഷ​ക​ൻ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു. ബി​സി​സി​ഐ വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ നേ​രി​ട്ട് വ​രി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​മ്പോ​ഴും, സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ൻ ക​മ്മീ​ഷ​ൻ ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ട് വെ​ച്ചി​ട്ടു​ണ്ട്.

 

Latest News

Corehub Up